Friday, August 11, 2006


വിദ്യുത്‌ശരീരചാലകം


ഒരു സിറിഞ്ചില്‍ വെള്ളമെടുത്ത്‌ ഒരു സൂചിയിലൂടെ കടത്തി വിടാന്‍ ശ്രമിക്കുക. അല്‍പം ബലം കൊടുക്കണം എന്നു കാണാം. സൂചിയുടെ വ്യാസം ചെറുതാണെങ്കിലോ? കൂടുതല്‍ ബലം കൊടുക്കണം. ഇതു പോലെ ആണ്‌ വിദ്യുത്‌പ്രവാഹവും. ഏത്‌ വസ്തുവിലൂടെയും വൈദ്യുതി കടത്തി വിടണമെങ്കില്‍ ബലം കൊടുക്കണം. സിറിഞ്ചില്‍ കൊടുത്ത ബലമാണ്‌ വോള്‍ട്ടേജ്‌ (V). സൂചിയിലൂടെ കടന്നു പോകുന്ന ജലമാണ്‌ കറന്റ്‌ (I). ജലത്തിനെതിരെ സൂചി കൊടുക്കുന്ന പ്രതിരോധമാണ്‌ റെസിസ്റ്റന്‍സ്‌ (R).

സൂചിയുടെ വ്യാസം കൂട്ടിയാലോ? ബലം കൂട്ടാതെ തന്നെ കൂടുതല്‍ ജലം കടത്തി വിടാം. അതായത്‌, റെസിസ്റ്റന്‍സ്‌ കുറഞ്ഞാല്‍ വോള്‍ട്ടേജ്‌ കൂട്ടാതെ കൂടുതല്‍ കറന്റ്‌ കടന്ന് പോകും. ഇതേ തത്വം വൈദ്യുതാഘാതത്തിന്റെ കാര്യത്തിലും ബാധകമാണ്‌. വെറും പത്ത്‌ വോള്‍ട്ട്‌ ഉള്ള കമ്പിയില്‍ പിടിച്ചാല്‍ ഒരുവന്‍ ചിലപ്പോള്‍ രക്ഷപെട്ട്‌ പോയേക്കാം. ഇവന്‍ തന്നെ കുളിച്ച്‌ ഈറനണിഞ്ഞ്‌ നനഞ്ഞ കയ്യാല്‍ ഇതേ കമ്പിയില്‍ പിടിച്ചാല്‍ ചിലപ്പോള്‍ മരിച്ച്‌ പോയേക്കാം. നനഞ്ഞ കയ്യുടെ പ്രതിരോധം പത്തിലൊന്നോളം കുറയും. അതിനര്‍ത്ഥം ഉണങ്ങിയ കൈകൊണ്ട്‌ 100 വോള്‍ട്ടില്‍ പിടിക്കുന്നതും നനഞ്ഞ കൈകൊണ്ട്‌ 10 വോള്‍ട്ടില്‍ പിടിക്കുന്നതും തുല്യമാണെന്നാണ്‌.

കടന്ന് പോകുന്ന വൈദ്യുതി ഒരു മില്ലിആമ്പിയറൊക്കെ ആണെങ്കില്‍ ഒരു ചെറിയ കിടുക്കവും പുളിപ്പുമൊക്കെയേ തോന്നുകയുള്ളു. വൈദ്യുതിപ്രവാഹം 10 മില്ലിആമ്പിയറില്‍ കൂടിയാല്‍ മസ്സിലുകള്‍ ചുരുങ്ങുകയും പിടിച്ച പിടി വിടാന്‍ പറ്റാതാവുകയും ചെയ്യും. തലച്ചോറ്‌ പേശികളെ നിയന്ത്രിക്കുന്നതും വൈദ്യുതി മൂലമായതുകൊണ്ടാകാം പേശികളുടെ ഈ പ്രതികരണം. നൂറ്‌ മില്ലിആമ്പിയറിനുമുകളിലുള്ള വൈദ്യുതിപ്രവാഹം മാരകമായേക്കാം.

പലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ്‌ മേശവിളക്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റെന്ന്. ഇവിടെ കാരണക്കാരന്‍ മിക്കവാറും തിരിച്ചും മറിച്ചും കുത്താവുന്ന നമ്മുടെ 2 പിന്നുള്ള പ്ലഗ്ഗാണ്‌. ചിത്രം ഒന്നില്‍ സ്വിച്ച്‌, വിളക്കിലേക്കുള്ള വൈദ്യുതപ്രവാഹം പൂര്‍ണ്ണമായും തടഞ്ഞിരിക്കുന്നത്‌ കാണം. തിരിച്ചു കുത്തുമ്പോള്‍ സ്വിച്ച്‌ ബള്‍ബിനു ശേഷമാണ്‌ തടസ്സം സൃഷ്ടിക്കുന്നത്‌ (ചിത്രം 2). രണ്ട്‌ ഉദാഹരണത്തിലും വൈദ്യുതിയുടെ ഒഴുക്ക്‌ ഇല്ലാത്തതിനാല്‍ ബള്‍ബ്‌ കെട്ടിരിക്കും. പക്ഷേ, രണ്ടാമത്തെ ഉദാഹരണത്തില്‍, വൈദ്യുതിയുടെ വഴിയില്‍ എവിടെ എങ്കിലും സ്പര്‍ശിച്ചാല്‍, ശരീരത്തിലുടെ വൈദ്യുതി ഭൂമിയിലേക്ക്‌ പ്രവഹിക്കുകയും ആഘാതമേല്‍ക്കുകയും ചെയ്യും. ഭിത്തിക്കകത്തും പ്ലഗ്ഗിനകത്തും കമ്പി തിരിച്ചും മറിച്ചും കെട്ടുന്നത്‌ സര്‍വ്വസാധാരണമാകയാല്‍, പ്ലഗ്ഗ്‌ ഊരി ഇട്ടിട്ട്‌ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ്‌ ബുദ്ധി.


ഹൃദയത്തിലൂടെ ഉള്ള വൈദ്യുതപ്രവാഹമാണ്‌ ഏറ്റവും മാരകം. ഹൃദയം ഇടതുവശത്തിരിക്കുന്നത്‌ കൊണ്ട്‌ ഇടതു കൈ പ്രത്യേകം സൂക്ഷിക്കണം. വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുള്ളിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇടതുകൈ പോക്കറ്റിലിട്ട്‌ പ്രവര്‍ത്തിക്കുന്നത്‌ കണ്ടിട്ടുണ്ട്‌.

കൂടുതല്‍ വായിക്കാന്‍

21 Comments:

Blogger ഉമേഷ്::Umesh said...

വളരെ നന്ദി, സീയെസ്. അമേരിക്കയില്‍ ചില പ്ലഗ്ഗുകള്‍ക്കു് ഒരു കാല്‍ നീളം കൂട്ടി കണ്ടിട്ടുണ്ടു്. അതുകൊണ്ടു് അവ ഒരു ദിശയിലേക്കേ കുത്താന്‍ പറ്റൂ. ഇതാവാം കാരണം, അല്ലേ?

അമേരിക്കയിലും രണ്ടു ദിശയിലേക്കും കുത്താവുന്ന പ്ലഗ്ഗുകള്‍ മാരകമാണോ?

ആദ്യമായി ബൂലോഗത്തില്‍ ജീവന്‍ രക്ഷിച്ചേക്കാവുന്ന ഒരു പോസ്റ്റ്. (ദേവന്റെ ആയുരാരോഗ്യം മറക്കുന്നില്ല :-))

5:22 PM  
Blogger പെരിങ്ങോടന്‍ said...

ഇതെഴുതിയതു നന്നായി. പ്ലഗ് ഊരിയിടാതെ കൈക്രിയകള്‍ ചെയ്യുന്നതില്‍ തല്പരനായതുകൊണ്ടു് ഒരു മുന്നറിയിപ്പായി ഈ ലേഖനം. നന്ദി.

5:42 PM  
Anonymous Anonymous said...

അപ്പന് കരണ്ട് പോസ്റ്റില്‍ ആണ് ജോലി.

അതോണ്ട് എപ്പോഴും
1. കൈയ്യില്‍ റബ്ബര്‍ ഗ്ലോസ്
2. കാലില്‍ ഒട്ടും നനവില്ലാത്ത രബ്ബര്‍ സ്ലിപ്പര്‍
3. എല്ലാ കളിയും പ്ലഗുകള്‍ എല്ലാ‍ം ഊരിയിട്ട
ശേഷവും മാത്രം.
4. ഇതു കളിയല്ല എന്നും

എന്ന് കുഞ്ഞിലേ മുതല്‍ പഠിപ്പിച്ചിട്ടുണ്ട്...

പിന്നെ എനിക്കൊരു ഡൌബ്ബ്ട്ട്. ഈ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് സ്വിച്ചുകള്‍ ഉണ്ടെങ്കില്‍ കറ്ന്റ് വേറോരു പാത്തിലൂടെ പാസ് ചെയ്താല്‍ ഇപ്പോഴൊക്കെ ഓട്ടോമാറ്റിക് ആയി കട്ട് ആയിപ്പോവില്ലെ?

5:51 PM  
Blogger പെരിങ്ങോടന്‍ said...

എല്‍ജിയല്ലേ പണ്ട് പട്ടാളത്തിന്നു വരുന്ന അപ്പനേയും കാത്തിരുന്നിരുന്നു എന്നോ മറ്റോ എഴുതിയതു്? അതോ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞു ഞങ്ങളെപ്പറ്റിക്കുന്നതുപോലെ അപ്പന്റെ ജോലിയും മാറ്റിപ്പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ;) അതോ ഇനി പട്ടാളത്തിലെ കെ.എസ്.ഇ.ബീയിലാണോ :D

6:05 PM  
Anonymous Anonymous said...

ഹഹഹ..നിങ്ങക്കൊക്കെ ഭയങ്കര ഓര്‍മ്മയാണല്ലൊ..ശ്ശെടാ! ഇത് തീരെ ശരിയല്ല..എന്റെ കള്ളത്തരങ്ങള്‍ മൊത്തം പിടിക്കപ്പെടുവാണല്ലൊ. ഇനി ഞാന്‍ തന്നെ എന്തൊക്കെ പറഞ്ഞുവെന്ന് ഒരു ലിസ്റ്റ് ഉണ്ടാക്കി വെക്കണം ഇടക്കിടക്ക് റിഫ്രര്‍ ചെയ്യാന്‍..

അതേന്നെ...പാകിസ്ഥന്‍ അതിര്‍ത്തിയിലുള്ള കരണ്ട് പോസ്റ്റുകള്‍.. ;-). ഇനി അങ്ങിനെ പറയേ നിവൃത്തിയുള്ളൂ... :-)

6:15 PM  
Blogger ബാബു said...

ഈ ഇഞ്ചി ഒരാളാണോ അതോ പലരുള്ള ഒരു പ്രസ്ഥാനമോ? അല്ലെങ്കില്‍ പിന്നെ ഇത്രയും വിഷയങ്ങളില്‍ ആധികാരികമായി ഇത്രയും സ്ഥലങ്ങളില്‍ ഇത്രയും സ്പീടില്‍ പോസ്റ്റുന്നതെങ്ങിനെ?

6:16 PM  
Blogger ബിന്ദു said...

ഇനി ഒരു വഴിയേ ഉള്ളൂ, അന്നു പറഞ്ഞതു എല്ജി, ഇത്‌ ഇഞ്ചിപെണ്ണ്‌ എന്നു തിരുത്തുക. എപ്പടി??:)

6:18 PM  
Anonymous Anonymous said...

ഹിഹി ബാബുചേട്ടാ..ഏന്തായാലും ഒരു വിഷത്തിലും അധികം ചിന്തിക്കേണ്ടാത്തത് കൊണ്ട് നല്ല സ്പീഡാണ് ടയ്പ്പിങ്ങിന്...

പാകിസ്ഥനില്‍ അതിര്‍ത്തിയില്‍ ഞാന്‍ ജനിച്ചപ്പോള്‍ പട്ടാള്‍ ക്യാമ്പിലുള്ള ട്യ്പ്പ് റൈറ്റരുകളുടെ സ്വരമാണ് എനിക്ക് ലല്ലം പാടിയത്...അതോണ്ടാണ് :-)

6:23 PM  
Blogger Adithyan said...

സീയെസ്, നല്ല ലേഖനം :)

ഇഞ്ചി ഒരു വ്യക്തിയല്ല. ഒരു പ്രസ്താനമാണ്. ;)

6:32 PM  
Blogger ഉമേഷ്::Umesh said...

ആദിത്യാ, “ഒരു” എന്നതിന്റെ മുമ്പു് “പ്രത്യുത” എന്നു ചേര്‍ക്കാന്‍ മറന്നതാണോ?

പ്രസ്ഥാനം. http://malayalam.usvishakh.net/blog/spelling-mistakes/

6:36 PM  
Blogger ഉമേഷ്::Umesh said...

ചന്ദ്രേട്ടന്റെ ബ്രോമാ... എന്നോ എന്‍ഡോ... എന്നോ പറയുന്ന വിഷത്തിലാണോ ഇഞ്ചിയുടെ ചിന്ത?

6:37 PM  
Blogger Adithyan said...

ഈ അക്ഷരത്തെറ്റു തട്ടീട്ട് ഒന്നും എഴുതാന്‍ വയ്യാത്ത അവസ്ഥയാണല്ലോ.. :(

ആ h ഞാന്‍ മറന്നു പോയതാ :))

qw_er_ty

6:40 PM  
Blogger വേണു venu said...

ഉപകാര പ്രദമായ ലേഖനം.

10:38 PM  
Blogger പാപ്പാന്‍‌/mahout said...

re: ഉമേഷിന്റെ കമന്റ്:
ചന്ദ്രേട്ടന്‍ ശാസ്ത്രീയസം‌ഗീതം പഠിക്കാഞ്ഞതു നന്നായി, അല്ലെങ്കില്‍ “ബ്രോമചേവാ രവരുരാ”, “എന്‍‌ഡോ രോ മഹാനുഭാവുലു” എന്നൊക്കെ പാടിയേനെ :)

[ചന്ദ്രേട്ടാ, ഒരു തമാശയാണേ, ഒന്നും തോന്നല്ലേ...]

11:24 PM  
Blogger വല്യമ്മായി said...

സീയെസ്സ് ചേട്ടാ,നല്ല ലേഖനം.
ഉമേഷ് ചേട്ടാ,മൂന്ന് കാലുള്ള പിന്നുകളുടെ നീളം കൂടിയ പിന്‍ എര്‍ത്ത് ആണ്.നാം പ്ലഗ് കുത്തുമ്പോള്‍ ആദ്യം ഈ പിന്‍ എര്‍ത്ത് മായി ബന്ധം സ്ഥാപിക്കുന്നു.അമേരിക്കയിiഎ വീടുകളില്‍ രണ്ട് വോള്‍ടേജും അതിനായി വെവ്വേറെ പ്ലഗ്ഗുകളും ഉണ്ട്.

ഇഞ്ചി കുട്ടീ,ബ്രേക്കറുകള്‍ രണ്ടു തരം.ഒന്ന് സാധാരണയുള്ള ഓവര്‍ലോഡും(MCB) പിന്നെ എര്‍ത്തിലൂടെയുള്ള കറന്റ് നിശ്ചിത അളവില്‍ കൂടിയാല്‍ ട്രിപ് ആകുന്നതും(ELCB/GFCI).

12:10 AM  
Blogger ഉമേഷ്::Umesh said...

വല്ല്യമ്മായീ,

മൂന്നു പിന്നുള്ള പ്ലഗ്ഗിന്റെ കാര്യമല്ല ഞാന്‍ ചോദിച്ചതു്. അതില്‍ വലുതു് എര്‍ത്ത് കണക്ഷനുള്ളതാണെന്നറിയാം.

രണ്ടു പിന്നുള്ള പ്ലഗ്ഗുകള്‍ മിക്കവയും ഒരു ദിശയ്യില്‍ മാത്രം കുത്താന്‍ പറ്റുന്നവയാണു്. എന്തോ സേഫ്റ്റി ഫീച്ചറാണെന്നറിയാമായിരുന്നു. പക്ഷേ എന്താണെന്നറിയില്ലായിരുന്നു.

1:38 AM  
Blogger വല്യമ്മായി said...

അതിലെ ന്യൂട്ട്രല്‍ വീതീ കൂടിയതായിരിക്കും.

1:55 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ഗംഭീര ലേഖനം. ശാസ്ത്ര സത്യങ്ങള്‍ സാധാരണക്കാരുടെ ഭാഷയില്‍ വിവരിച്ചു കൊടുക്കാനുള്ള സീയെസ്സിന്റെ കഴിവ്‌ ഒന്ന്‌ വേറെ തന്നെയാണ്.

3:37 AM  
Blogger കലേഷ്‌ കുമാര്‍ said...

വളരെ ലളിതമായ ഭാഷയില്‍ വിവരിച്ചിരിക്കുന്നു!
അതിമനോഹരം!

8:51 AM  
Blogger ikkaas|ഇക്കാസ് said...

ഇതുപോലുള്ള ലേഖനങ്ങള്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളിലും എഴുതിയാല്‍ നന്നായിരുന്നു.

9:36 AM  
Blogger seeyes said...

വൈദ്യുതസ്നേഹികള്‍ക്ക് നന്ദി.

ധ്രുവീകൃത പ്ലഗ്ഗുകള്‍ (polarized plugs) ഉപഭോക്താവിന്റെ സുരക്ഷക്കും ഉപകരണത്തിന്റെ സംരക്ഷണത്തിനും കൂടിയായിരിക്കണം. ഒരു വൈദ്യുതവിളക്ക്‌, വൈദ്യുതി ഏതു ദിശയില്‍ വന്ന് ഏതു ദിശയില്‍ പോയാലും തെളിയും. പക്ഷേ, സാങ്കേതിക വിദ്യ കലശലായിട്ടുള്ള ഉപകരണങ്ങള്‍ വൈദ്യുതി ദിശമാറി വന്നാല്‍ കേടായി പോയേക്കാം.

ബാക്കി മറുപടി ഒരു ലക്കമായിറിക്കാം.

5:46 PM  

Post a Comment

Links to this post:

Create a Link

<< Home

all content ©SEEYES