Wednesday, March 08, 2006


എലി ആള്‍ പുലി


വെറും ഒമ്പതര ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ദ്വീപില്‍ ഒരു എലിയെ പിടിക്കാന്‍ എത്ര ബുദ്ധിമുട്ടുകാണും? അതും കഴുത്തിലൊരു റേഡിയോ കോളര്‍ കെട്ടി ഇറക്കി വിട്ടതിനെ ആണെങ്കിലോ? വെള്ളം കുടിക്കും എന്നാണുത്തരം.

എലികളുടെ അതിജീവന ശേഷി പരിശോധിക്കാന്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ കണ്ടെത്തിയതാണിത്. തുറന്നു വിട്ടതിനു ശേഷം എലിയെ പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പത്താഴ്ചക്കു ശേഷം സിഗ്നല്‍ തന്നെ നഷ്ടപ്പെട്ടു. മുങ്ങിയ എലി പിന്നെ പൊങ്ങുന്നത് അടുത്ത ദ്വീപിലാണ്, അര കിലോമീറ്റര്‍ കടല്‍ നീന്തി. ഒടുവില്‍ വേട്ടപ്പട്ടികളുടെ സഹായത്തോടെ ഒരുക്കിയ കെണിയിലാണ് എലി വീണത്, നാലര മാസത്തിനു ശേഷം. എലി “ചാടിയ” കെണികളുടെ വിശദാംശം താഴെ.


--------------------------------------------
എലി വിശേഷം നേച്ചര്‍ മാസികയില്‍ നിന്നും.

1 Comments:

Blogger FX said...

Thnaks for that nice reading!

2:57 PM  

Post a Comment

<< Home

all content ©SEEYES