Saturday, May 20, 2006


ക്രോമസോം ചക്രവര്‍ത്തി


ജപ്പാനിലെ അക്കിഹിതൊ ചക്രവര്‍ത്തിക്ക്‌ ആണ്‍മക്കള്‍ രണ്ട്‌. അദ്ദേഹത്തിന്റെ കാലശേഷം മൂത്ത മകന്‍ ചക്രവര്‍ത്തിയാകും. മകന്റെ കാലശേഷമോ? പ്രശ്നമാണ്‌. കാരണം മൂത്ത മകന്റെയും സഹോദരന്റെയും കുട്ടികള്‍ പെണ്‍കുട്ടികളാണ്‌. എന്നാല്‍ പിന്നെ പെണ്മക്കള്‍ക്കു രാജ്യഭാരം കൊടുത്താല്‍ പോരെ? ഈ ചോദ്യം രാജകുടുംബം ജപ്പാനിലെ ശാസ്ത്രജ്ഞന്മാരോടും ചോദിച്ചു. പ്രശ്നമുണ്ടെന്നാണു കിട്ടിയ മറുപടി. കാരണം പെണ്‍കുട്ടികള്‍ക്കു Y ക്രോമസോം ഇല്ല.

പുരുഷന്റെ X ഉം സ്ത്രീയുടെ X ഉം ചേരുമ്പോളാണ്‌ പെണ്‍കുട്ടി ഉണ്ടാകുന്നത്‌. പുരുഷന്റെ Y യും സ്ത്രീയുടെ X ഉം ചേര്‍ന്നാല്‍ ആണ്‍കുട്ടി ആകും. ഇതില്‍ X രണ്ട്‌ തലമുറ കഴിഞ്ഞാല്‍ പിന്നെ എവിടെ നിന്ന് വന്നെന്ന് പറയാന്‍ പറ്റില്ല. അതേസമയം Y ആണെങ്കില്‍ അച്ഛനില്‍ നിന്ന് മകനിലേക്ക്‌ മാത്രമായി, കൃത്യമായി, തലമുറ തലമുറയായി കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കും. അങ്ങിനെ 1500 നു മേല്‍ വര്‍ഷങ്ങളായി കൈമാറ്റം ചെയ്തുവന്ന Y ക്രോമസോമാണ്‌ പെട്ടെന്ന് അവസാനിക്കാന്‍ പോകുന്നത്‌.

എന്നാല്‍ പിന്നെ Y ക്രോമസോമാണ്‌ രാജ്യാവകാശത്തിന്‌ ആധാരം എന്നങ്ങു തീരുമാനിച്ചാല്‍ പോരേ? അവിടേയും പ്രശ്നമുണ്ട്‌. ഒരച്ഛന്റെ ആണ്മക്കള്‍ക്കെല്ലാം തന്റെ Y ക്രോമസോം ലഭിക്കും. അതിന്റെ അര്‍ത്ഥം ആദ്യ ചക്രവര്‍ത്തി സൂര്യപുത്രന്‍ ജിമ്മുവിന്റെ സന്തതി പരമ്പരയില്‍ പെട്ട ആയിരക്കണക്കിന്‌ പുരുഷന്മാര്‍ അദ്ദേഹത്തിന്റെ ക്രോമസോമുമായി അലഞ്ഞു നടപ്പുണ്ടെന്നാണ്‌. എല്ലാവരും കൂടി കടന്നലുപോലെ ഇളകി വരും.

അപ്പോള്‍ മനുഷ്യരെല്ലാം ഒരു പൊതു പൂര്‍വ്വികനില്‍ നിന്നുണ്ടായതാണെങ്കില്‍ പുരുഷന്മാര്‍ക്കെല്ലാം ഒരേ Y ക്രോമസോം ആകണ്ടതല്ലേ? ജപ്പാനിലേക്കു ടിക്കെറ്റെടുക്കാന്‍ വരട്ടെ. ഏറിയ കാലം കൊണ്ട്‌ Y ക്രോമസോമിനും വ്യത്യാസങ്ങള്‍ വരും.

പെണ്‍കുട്ടികള്‍ ഉള്ളവര്‍ വിഷമിക്കേണ്ട കാര്യമില്ല. ലിംഗ നിര്‍ണ്ണയത്തിനു ശേഷം, ഒരാളുടെ വ്യക്തിത്വത്തിലോ സ്വഭാവരൂപീകരണത്തിലോ യാതൊരു സ്വാധീനവും ചെലുത്താത്ത ഒന്നാണ്‌ Y ക്രോമസോം. ഈ ക്രോമസോമിനെ വേണമെങ്കില്‍ ജനിതക ചവറുകൂന എന്നു വിളിക്കാം. ഇതില്‍ ശേഖരിച്ചുവച്ചിരിക്കുന്ന 99.5% ശതമാനം വിവരവും ഉപയോഗശൂന്യമാണ്‌. പയറുപോലെ നില്‍ക്കുന്ന ബാക്കി 22 1/2 ജോടി ക്രോമസോമുകളാണ്‌ കാര്യങ്ങള്‍ മുഴുവന്‍ നടത്തുന്നത്‌.

രാജകുമാരപത്നി സെപ്റ്റംബറില്‍ വീണ്ടും തിരുവയറൊഴിയും. പ്രത്യേകിച്ച്‌ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ജപ്പാന്‍കാര്‍ കടാപ്പുറത്ത്‌ 'ചക്രവര്‍ത്തിനീ.....' എന്ന് പാടി പാടി നടക്കും.


കൂടുതല്‍ വായിക്കാന്‍.

  1. http://www.nature.com/news/2006/060220/full/439898a.html
  2. http://www.newsobserver.com/559/story/430911.html
  3. http://news.bbc.co.uk/2/hi/asia-pacific/4120217.stm

13 Comments:

Blogger ദേവന്‍ said...

ശാസ്ത്രപ്പുലിയേ, അക്കിഹിതന്‍ ചേട്ടനു താല്‍പ്പര്യം ഉണ്ടേല്‍ നമ്മുടെ കൊച്ചന്‍ വക്കാരിമഷ്ടാ കുറേ Yകളും താങ്ങിപ്പിടിച്ച്‌ അവിടെ അലഞ്ഞു തിരിയുന്നുണ്ടേ, ഒരു വാക്കു പറഞ്ഞാല്‍ മതി രാജാവായിക്കോളും ഒരു മടിയുമില്ലാതെ തന്നെ.

വൈയില്‍ ഒരു കാര്യവുമില്ലെന്ന് സീയെസ്സ്‌ പറഞ്ഞതിനെ താത്വികമായി ഒന്നു വ്യാഖ്യാനിച്ചാല്‍ ആണ്മക്കള്‍ അമ്മ തന്നെ മറ്റൊന്നായി അവതരിക്കുന്നതാണെന്ന് വരുമോ? എക്സില്‍ നിന്നും മഹാ ഭൂരിപക്ഷം ജീനും ഉണ്ടാകുമ്പോള്‍ വൈ കുഞ്ഞിനു പിച്ച ചില്ലറ മാത്രം കൊടുക്കുന്നു. രണ്ടെക്സുകാരി പെങ്കൊച്ചിനു അപ്പന്റേം അമ്മേടേം തുല്യ ഷെയര്‍ കിട്ടുമ്പോ സൈസിലും ജീന്‍ ആറ്റ്രിബ്യൂട്ടിലും പാപ്പരായ വൈ അപ്പനോടു വാങ്ങുന്ന ആങ്കൊച്ച്‌ അമ്മ തന്നെ അല്ലേ?

ഡവുട്ട്‌ മൂത്ത്‌ വിക്കിയപ്പോ ഇന്‍ഫോ ഓവര്‍ലോഡ്‌ ആയി . എന്നാലും എക്സില്‍ 1181 ഉം വൈയ്യില്‍ 231ഉം ജീന്‍ ആണെന്നും സ്വഭാവവിശേഷങ്ങളില്‍ എക്സ്‌ 147 മില്ല്യണും വൈ 22 മില്ല്യണും ആണെന്നും വായിച്ചു.
അപ്പോ ശരാശരി പെണ്ണ്‍ = 1/2 അച്ഛന്‍ + 1/2 അമ്മ ആന്‍ഡ്‌ ശരാശരി ആണ്‌ = 147/169 അതായത്‌ 87 ശതമാനം അമ്മയും ബാക്കി പതിമ്മൂന്നു ശതമാനം അച്ഛനും ആണെന്നും വരുന്നു.

എന്നുവച്ചാല്‍ ഹന്ന അര മഞ്ജിത്തും അര കുട്ട്യേടത്തിയും പക്ഷേ അപ്പു 90 ശതമാനം അതുല്യയും ആകാനാണോ സാദ്ധ്യത? എനിക്കു പ്രാന്താണോ ??സീയെസ്സേ, വക്കാരീ, യാത്രാമൊഴിയേ, അടിപൊളി മച്ചാനേ ഒന്നോടി
വായോ. (പൂച്ചക്കൊരു മൂക്കുത്തിയില്‍ പപ്പു ലോഡ്ജില്‍ നിന്നിറങ്ങി വരുന്നതു പോലെ ഞാന്‍ ഇറങ്ങാന്‍ പോണേ..)

3:16 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ദേവാ വൈയില്‍ ഒരു കാര്യവുമില്ലെങ്കിലും പിതാവിന്റെ X കുറേ ബാക്കി കിടപ്പല്ലേ. ഈ എക്സ്‌ മിലിട്ടറിക്കാരും പിന്നെ മാതാവിന്റെ മിലിട്ടറിണികളും തമ്മിലുള്ള ജോയിന്റ്‌ വെഞ്ച്വര്‍ ആണു്‌ കിടാങ്ങള്‍. അപ്പോ അതിലേ അനുപാതം കര്‍ത്താവു നിശ്ചയിക്കുന്നതാവാനേ തരമുള്ളൂ.


പുല്ലിംഗം ഈ Y നിര്‍ണ്ണയിക്കുന്നതാകയാലാണോ പിതാവാണു പുത്രന്‍ എന്നോ മറ്റോ പണ്ടാരാണ്ടു പറഞ്ഞിട്ടുള്ളതു്‌?

ഈ അനുപാതമറിയാനാണോ ചിലര്‍ മോന്‍/ള്‍ ആരുടേയാ അഛന്റേയോ അമ്മേടെയോ എന്നു ചോദിക്കുന്നതു്‌?

വക്കാരിയേ വിളിക്കണ്ട . സീയെസ്സിന്റെ ലേഖനം വായിച്ച ഉടനേ പുള്ളി പീടിക പൂട്ടി പുറത്തേക്കിറങ്ങി. ചോദിച്ചിട്ടൊന്നും പറഞ്ഞില്ല. എവിടേക്കാണാവോ

4:19 AM  
Blogger അതുല്യ said...

സിദ്ധാര്‍ഥാ, ഒരുപാട്‌ അനുപാതമൊക്കെ വേണോ?

X നേം Y നേം ഒക്കെ അന്വേക്ഷിച്ച്‌ പണ്ട്‌ മിലിട്ടറി പോലീസിന്റെ ക്ടാവ്‌ പെണ്ണന്വേക്ഷിച്ച്‌ നടന്നപ്പോ, മലപ്പ്‌ഉറമാണെങ്കി വേണ്ടാ മോനെ.. അപ്പന്‍ പോലീസ്‌ ഞാന്‍ അവിടാരുന്നു ന്ന് പറയും. നീലേശ്വരവും കഥ അതു തന്നെ, അവിടെം പണ്ട്‌ അപ്പന്‍ പോലീസ്സായിരുന്നു. ത്രിശ്ശൂരും കഥ അത്‌ തന്നെ.. എന്നാ പിന്നെ കാസര്‍ഗോട്ട്‌ പെണ്ണിനെ കണ്ടപ്പഴും അപ്പന്‍ പോലീസ്‌ അത്‌ തന്നെ പറഞ്ഞു, ഞാനവിടെ പണ്ട്‌ പോലീസായിരുന്നു, പെങ്ങളായിട്ട്‌ വരും മോനെ., അവസാനം പുള്ളയ്ക്‌ വട്ടായീ, നാട്ടിലോക്കെ പെങ്ങളാന്ന് വച്ചാ? അപ്പൊ പോലീസിനി പറഞ്ഞു, മോനെ. നീ ധൈര്യമായിട്ട്‌ കെട്ട്‌, അപ്പന്‍ കാസര്‍ഗോട്ടായിരുന്നപ്പോഴ്‌ എനിയ്കുണ്ടായതാ നീ എന്ന്..

4:34 AM  
Blogger ഗന്ധര്‍വ്വന്‍ said...

അതുല്യ പലപ്പോഴും കാര്യേഷു മന്ത്റിയാണു. അതായതു കറകളഞ്ഞ സത്യം.
എല്ലവരും ജാര സന്തതികളാണെന്നല്ല വിവക്ഷ. പക്ഷേ നമ്മളിലെ മംഗലശ്ശേരി നീലകണ്ടന്‍മാറ്‍ക്കു സൂര്യകിരീടം ഉറപ്പിച്ചു വെക്കനാവില്ല. പിന്നെ പ്ളാറ്റോയോ അതൊ സോക്ററ്റീസോ അതൊ അരിസ്റ്റോട്ടിലോ (ദേവനായതു കൊണ്ടു യവനന്‍മാരെ കുറിച്ചു നല്ലപിടിപാടുണ്ടായിരിക്കും അല്ലെങ്കില്‍ വെച്ചു താങ്ങി വിട്ടേനെ) -ആദറ്‍ശ സമൂഹ സ്റുഷ്ടിയേ കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ പുനറ്‍ജനന്ത്തിനു ബീജം നല്‍കുവാന്‍ ചിലറ്‍ക്കുമാത്റമേ അനുമതിയുള്ളു.

ബാക്കിയുള്ളവറ്‍ സഞ്ഞയ്‌ ഗാന്ധി ക്ളിനികില്‍ പോകണമെന്നായിരുന്നു. എന്തായാലും -

അല്‍പജ്ഞാനികളായ ഗന്ധറ്‍വനേപോലുള്ളവറ്‍ക്കു അമീബ മോഡല്‍ പ്റജനനം താല്‍പര്യമുള്ളതു. പിളറ്‍ന്നു പീളറ്‍ന്നു അങ്ങിനെ പെറ്റു പെരുകി ഭൂലോകം നിറയട്ടെ.

പെണ്ണുങ്ങളെ സമ്പത്തായി കരുതുന്ന ഒരു പിന്തലമുറ ഗന്ധറ്‍വ സങ്കല്‍പ്പത്തിലേക്കു കയറിപറ്റുന്നു.

5:38 AM  
Blogger seeyes said...

വക്കാരി Y കൊടുത്ത്‌ അടി മേടിക്കുമോ? സമുറായിക്കാര്‍ ഒരു പിടി പിടിച്ചാല്‍ പിന്നെ X ഉം Y യും തിരിച്ചറിയാന്‍ പറ്റില്ല.

ദേവനെ സമാധാനിപ്പിക്കാന്‍ ജനിതകപ്പുലികള്‍ ഇറങ്ങി വരട്ടെ. ഞാന്‍ മനസ്സിലാക്കുന്നത്‌ ഇങ്ങനെ ആണ്‌. പുരുഷനായാലും സ്ത്രീ ആയാലും ശരീരത്തില്‍ 46 (23 ജോടി) ക്രോമസോമുകളുണ്ട്‌. പകുതി അച്ഛന്റെയും പകുതി അമ്മയുടെയും. പുരുഷനാണെങ്കില്‍ ഈ 46 -)‍മത്തെ ക്രോമസോം മാത്രം അച്ഛന്റെ X നു പകരം Y ആയിരിക്കുമെന്നു മാത്രം. ഇതു തന്നെ ആണ്‌ സിദ്ധാര്‍ത്ഥനും ഉദ്ദേശിച്ചത്‌ എന്നു തോന്നുന്നു.

അതുല്യ പറഞ്ഞതുപോലൊരു യഥാര്‍ത്ഥ സംഭവം ഇന്നലെ abcnews -ല്‍ വായിച്ചിരുന്നു. ഒരാള്‍ 16 വര്‍ഷമായി ബീജദാതാവായി പ്രവര്‍ത്തിക്കുകയാണ്‌. മക്കള്‍ക്കു പ്രായപൂര്‍ത്തി ആയപ്പോള്‍ ആണ്‌ അദ്ദേഹം ചെറിയ ഒരു കണക്കുകൂട്ടല്‍ നടത്തി നോക്കിയത്‌. ആ ചുറ്റുവട്ടത്തുള്ള ഒരു 400 കുട്ടികള്‍ വരെ അദ്ദേഹത്തിന്റെ ആയിരിക്കാമെന്ന്.

11:04 AM  
Blogger വക്കാരിമഷ്‌ടാ said...

ചക്രവര്‍ത്തിപുത്രപുത്രിണി ബഹളങ്ങളൊക്കെ കുറെ കേട്ടിരുന്നെങ്കിലും ക്രോവന്‍ സ്കൂളിലെ കേമന്‍ ക്രോമന്‍ ചേട്ടനാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണമെന്നറിയില്ലായിരുന്നു. ഇനിയിപ്പോ നിങ്ങളൊക്കെ നിര്‍ബന്ധിക്കുകയാണെങ്കില്‍......

11:10 AM  
Blogger ദേവന്‍ said...

ഇപ്പഴും എനിക്ക്‌ ഈ ചാന്‍സ്‌ അധവാ ദൈവഹിത റാന്‍ഡം കണക്ക്‌ പിടികിട്ടിയില്ല സിദ്ധാ/സീയെസ്സേ. എനിക്കറിയാവുന്നതും അറിയാമ്മേലാത്തതും ഒരു പോസ്റ്റ്‌ ആക്കിയാല്‍ ആരേലും തെറ്റുകുറവു നികത്തി അതീനെ ലെവല്‍ ആക്കി വിക്കാന്‍ പരുവമാക്കിത്തരുമോ? അതോ "ജ്ഞാനത്തിനായി കുമ്പിള്‍ നീട്ടുന്ന ദേവിന്റെ ജാതകം നോക്കുന്നു ദൈത്യ ബ്ലോഗാസനര്‍" എന്നൊക്കെ ഗുരുക്കളെക്കൊണ്ട്‌ കവിത ചൊല്ലിക്കുമോ?

(വക്കാരി ഒരു 47XXY സിന്‍ഡ്രോം ഉള്ള പ്രതിമയുടെ പടം ഇട്ടിരുന്നെങ്കിലും സത്യത്തില്‍ x-y കണക്കു ശരി തന്നെന്നാണേ നമ്മുടെയൊക്കെ വിശ്വാസം. മൂപ്പര്‍ക്കാക്കാം രാജാവ്‌. എമ്പറര്‍ എമ്പ്രാന്‍ ഹിസ്‌ റോയല്‍ ഹൈനസ്‌ ലോനസ്സ്‌ വക്കാരി്‌!!! എന്തരു റൌഡി.. ഓ സോറി, പ്രൌഢി.)

5:37 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

അതു തന്നെ സീയെസ്‌. വേറൊരു രീതിയില്‍ പറഞ്ഞാല്‍:
പുരുഷന്റേതു്‌ XY സ്ത്രീയുടേതു്‌ XX ഇതില്‍ Y കിട്ടിയാല്‍ കുഞ്ഞു്‌ പുരുഷനായി. അവന്റെ നില XY ഇതില്‍ ആ Y കിട്ടിയതു്‌ തന്തവഴി. Xകിട്ടിയതോ? താവഴിയാകാം തന്തവഴിയുമാകാം.
അതിലെ അനുപാതത്തിലാണു്‌ തമ്പുരാന്റെ കളി.

2:53 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

മേല്‍ കമന്റിന്റെ ഒടുവില്‍ ദേവാ എന്നു വച്ചതായിരുന്നു. അതെവിടെപ്പോയാവോ. ;-)

3:03 AM  
Blogger ദേവന്‍ said...

എക്സും വൈയ്യും ഡവുട്ടുകള്‍ ഞാന്‍ സമകാലേലോ ക്ലബ്ബിലോ പതിക്കാം . ഇന്‍ ദ മീന്‍ റ്റൈം, സിദ്ദാ:
ആദ്യത്തെ 22 അവിറ്റെ ഇരിക്കട്ടെ.
എക്സ്‌ ല്‍ ആണു ജീന്‍ മിക്കതും , ടെസ്റ്റിസ്‌ ജീന്‍ അല്ലാതെ വൈയ്യില്‍ മിക്കവാറുയ്ം ഒന്നും ഇല്ല.

സോ എക്സ്‌ വൈ എന്നാല്‍ തള്ളേടെ കൊറേ ജീന്‍ എക്സ്‌ വഴി വരുന്നു തന്ത കൊടുത്തത്‌ വൈ ആകയാല്‍ കാര്യമായിട്ട്‌ ഒന്നും കിട്ടിയും ഇല്ലാ എന്ന കണ്ടീഷന്‍ വരില്ലേ എന്നു ചോദിച്ചതാ..

സിമ്പിള്‍ ആക്കാം. എക്സ്‌ = 100 രൂപാ വൈ = 10 രൂപാ..

പെണ്‍കുഞ്ഞിനു അപ്പനും അമ്മയും 100 രൂപാ വീതവും ആണ്‍ കുഞ്ഞിനു അമ്മ 100 രൂപായും അപ്പന്‍ 10 രൂപായും ആണു വിഷുക്കൈ നീട്ടം കൊറ്റുത്തതെന്നു വയ്ക്കുക. ആണ്‍ കൊച്ചിന്റെ കയ്യില്‍ ഇപ്പോ 110 രൂപാത്തുട്ടുകള്‍ ഉള്ളതില്‍ മഹാ ഭൂരിപക്ഷവും അമ്മച്ചീടെയല്ലേ എന്നാണപ്പാ ഞാന്‍ ചോദിക്കുന്നത്‌. തെറ്റാണോ ശരിയാണോ എന്നൊന്നും അറിഞ്ഞൂടാ.

3:07 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

അങ്ങനെയല്ല ദേവാ,

കണക്കു്‌ ഞാനിങ്ങനെയെഴുതാം.
ആണിനു്‌ 90രൂപ-10ദിര്‍ഹംസ്‌ പെണ്ണിനു്‌ 100രൂപ മത്രം.
കുട്ടി ആണാണെങ്കില്‍ 10 ദിര്‍ഹംസ്‌ ഉറപ്പു്‌. രൂപയിലേ 90 രണ്ടുപേരും ചേര്‍ന്നു കൊടുക്കുന്നു. കുട്ടി പെണ്ണാണെങ്കില്‍ ദിര്‍ഹംസ്‌ ഇല്ല. 100രൂപ അപ്പനും അമ്മയും ഷെയര്‍ ചെയ്യുന്നു.
ഈ 10-ന്റെ ഉറപ്പിനാണു്‌ ജപ്പാങ്കാരു്‌ തല്ലുകൂടുന്നതു്‌. കാരണം പെണ്‍കുഞ്ഞിന്റെ XX മുയ്മോനും ചിലപ്പോള്‍ തള്ളവഴിയായാലോ എന്ന പേടി.
അയ്യോ എന്റെ പണി!!!

4:02 AM  
Blogger താര said...

സീയെസ്സേ, ഈ ബ്ലോഗു കാണാന്‍ വൈകിപ്പോയി....
കൊടുക്കുന്തോറും കിട്ടുന്നതാണ് ‘അറിവ്‘ എന്ന് കേട്ടിട്ടുണ്ട്...
വളരെ നന്ദി,ഈ പങ്കുവക്കലുകള്‍ക്ക്!!
ഫോട്ടോ ബ്ലോഗും വളരെ നന്നായിട്ടുണ്ട്..

11:15 AM  
Blogger seeyes said...

നന്ദി പ്രിയേ, വീണ്ടും വരിക.

1:28 PM  

Post a Comment

Links to this post:

Create a Link

<< Home

all content ©SEEYES